കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

മഴക്കാലം
ഉച്ചനേരം
വയല്‍വരമ്പില്‍
ഞാനൊറ്റ



എനിക്ക് ചുറ്റും
നാലുപാടും
ഞാറ്റുവേല
ചളിപ്പാടം


ഞാറ്റുവേല
കാറ്റിനൊപ്പം
നല്ലമ്മ
നട്ട ഞാറ്


നോക്കുമ്പോള്‍
ദൂരെന്നുണ്ട്
നായോന്നു
എതിര്‍ വരുന്നു!


വരമ്പിന്നു
വീതിയില്ല
വഴിമാറാന്‍
നേരമില്ല


നായ്ക്കു പോലും
വഴിമാറാന്‍
ഞാനൊരു
നാറിയല്ല.


പണ്ട് തൊട്ടെന്‍
കാര്‍ന്നോന്മാര്
നാട്ടിലാര്‍ക്കും
വഴിമാറില്ല.


ധൈര്യമെന്റെ
തോളത്തുണ്ട്‌
മുത്തച്ഛന്റെ
കാലന്‍കുട !


നായതാ
തൊട്ടടുത്ത്
പേയുണ്ടോ !
അറിയില്ല


അയ്യയ്യേ!
നോക്കുനോക്ക്
വരമ്പിറങ്ങി
വാലുംതാഴ്ത്തി


നട്ടഞാറും
ചവിട്ടിക്കുത്തി
നായിന്റെമോന്‍
ഒറ്റപ്പോക്ക് !


ഞാനുമെന്റെ
കാര്‍ന്നൊന്മാരും
നാട്ടിലാര്‍ക്കും
വഴിമാറില്ല.