കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഉത്തരം കിട്ടാ ചോദ്യവുമായ് ബുക്കിനു മുന്‍പില്‍
ചിന്തിച്ചന്തിച്ചു മന്തനായ് ഞാനിരിക്കുമ്പോള്‍
എല്ലാ ഉത്തരവും താങ്ങി  
മച്ചില്‍ നെഗളിച്ചു നീങ്ങുന്ന ഗൗളീ
നീയെത്ര ഭാഗ്യവാന്‍!!!


മനുഷ്യക്കാതിനു താങ്ങാത്ത  ഉത്തരം 
നീ പറഞ്ഞാലതു ചിലയ്ക്കലായും
ശാസ്ത്രമായും സത്യമായും മാറും.


എങ്കിലും മുന്നും പിന്നും നോക്കാതെയുള്ള 
നിന്റെ വെളിക്കിരിക്കല്‍
നിനക്കാപത്ത്.


തട്ടുകടയില്‍ പല്ലിച്ചില്ലി,പല്ലി ഓ​​മ്ലെറ്റ്  
ചികിത്സയില്‍ ഗൗളീപഞ്ചഗവ്യം 
വളത്തില്‍ പല്ലിക്കാട്ടം
ചുമരുപാതയില്‍ സീബ്രാ മൈല്‍ക്കുറ്റി നാട്ടും
കാമധേനു പല്ലീ....
പല്ലിക്കൂട്ടിലെ ചങ്ങലക്കണ്ണിയില്‍  നിന്നെ തീറ്റിപ്പോറ്റി വളര്‍ത്തും...
കാലം...വരവായ്


എന്റെ ബുക്കിലെ ബിന്ദുവും കോഷ്ഠവും  
നിന്റെ നമ്പര്‍2 കാഷ്ഠക്കുറിയാല്‍  മാഞ്ഞാല്‍
ഞാന്‍ ചിരിയ്ക്കും
എന്റെ മനസ്സിലെ ബിന്ദു നീ മായ്ക്കുമോ?


എങ്കിലും ല.സാ.ഗു അറിയേണ്ട  ഉ.സാ.ഘ യും
പാദരക്ഷയും പരീക്ഷയും ഇല്ലാതെ 
വീട്ടില്‍ വാഴും വാല്‍ മുറിയന്‍ പല്ലി
നീ മേരാ പല്ലി മഹാന്‍ ഹേ


ജോവല്‍ പാറന്നൂര്‍(  മാതാ ഹൈസ്ക്കൂള്‍   മണ്ണംപെട്ട, തൃശൂര്‍)