കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

എന്റെ  ഖസാക്ക്

ലിയാസിഫാ ബിനു.....
ചക്രവാളപ്പരപ്പില്‍  സുഖനടനമാടിയ 
കടല്‍ത്തിരയിലെ നിലാക്കിളികള്‍  പോയ്പോയ്
ഞാനിവിടെ 
ഈ  ഹരിദ്വാറിലും പ്രയാഗയിലും
സെന്റ്‌ :മേരീസ്  യൂണിറ്റിലും തലശ്ശേരിത്താലൂക്കിലും
തല പണയം വച്ച്
ഹര്‍ത്താലുകളില്‍ ടൂവീലറോടിക്കുന്നു.
കവിതയില്ലാത്ത തെണ്ടികള്‍ എന്റെ പുറകിലിരിക്കുന്നു.
ബിനുക്കുട്ടീ  നീയറിയുമോ
രാമന് അയോധ്യ വേണ്ടായിരുന്നു
ബുദ്ധന്  കപിലവസ്തുവും
മോളൂ..........
നീയെന്റെ ഹരിതകം.
ഒരു ഓടേമ്പഴം പോലെ നിന്റെ പുഞ്ചിരി.
പുരികത്തില്‍ പുളയുന്ന കൊല്ലിമീനുകള്‍
                               കല്‍പ്പേനിയിലെ   പെണ്‍കുട്ടീ 
                               നീയെന്റെ   തസറാക്ക്
(ഫ് ല് പ് സ്‌.... ദീപ്തി.ഹൈസ്ക്കൂള്‍.തലോര്‍ .തൃശൂര്‍ )

1 comments:

KIDUKKAN said...

KAVITHA AZHUTHY AZHUTHY SWANTHAM KUDUMBAM KALAKKARUTHU BINUKKUTTY POKKOTTAE....