അമ്മേ ...അമ്മയ്ക്ക് വേണ്ടി
കവിതകള്‍ വെള്ളിയാംകല്ലിലെ തുമ്പികളാണ്.അവ പ്രിയപ്പെട്ടവരുടെ ആല്‍മാക്കളാണ്.കടലലകളില്‍,കരിമ്പാറയില്‍ അവ വരുന്നു. കടലലകളെപ്പോലെ അവയും അലയുന്നു.ഒരു പക്ഷെ നമ്മുടെ കാലുകളില്‍ അവ പുണരുന്നുണ്ടായിരിക്കാം.നമ്മുടെ കാതുകള്‍ കേള്‍ക്കാത്ത കാതോരങ്ങളില്‍ അവ പറക്കുന്നുണ്ടായിരിക്കാം.ആ തുമ്പികളുടെ പാദങ്ങളില്‍ അമ്മയുടെ നനുത്ത തലോടല്‍ ഉണ്ടായിരിക്കാം.അപ്പ്രതീക്ഷിതമായി അകാലങ്ങളിലേക്ക് പാറിപ്പറന്നുപോയ തന്റെ അമ്മയുടെ നനുത്ത പാദങ്ങളില്‍ അശ്രുപൂജ അര്‍പ്പിച്ച് .......
സ്വസ്തി
മാതാപിതാക്കള്‍ക്കൊരു കൈക്കുമ്പിളില്‍ നറുമണമുതിരും അര്‍ഘ്യപുഷ്പ്പങ്ങള്‍ നനുപാദങ്ങളിലര്‍ച്ചിക്കുന്നു സ്നേഹസമീരനില്‍ എന്നിളം പൊയ്കയില്‍ പൂവലയായി നിന്‍ തലോടല്‍ അച്ഛനും അമ്മയ്ക്കും എന്‍ മനോവാടിയില്‍ എന്നുമര്‍ച്ചിപ്പൂ നീര്‍കണങ്ങള്‍ എങ്ങോ മറഞ്ഞ എന്‍ അച്ഛനും അമ്മയ്ക്കും എന്‍ മൌന ജീവനില്‍ നിത്യ മൌനം" |
ജെന്നി വര്‍ഗീസ് (ദീപ്തി ഹൈസ്ക്കൂള്‍,തലോര്‍,തൃശൂര്‍)
0 comments:
Post a Comment