കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഇരുളിന്‍ അന്ത്യയാമത്തില്‍
നുറുങ്ങു വെളിച്ചത്തില്‍ 
വിടര്‍ന്ന പുഞ്ചിരിയില്‍
നാം കണ്ടുമുട്ടി .


പിരിയാന്‍ കഴിയാതെ
നനയുന്ന മിഴികളാല്‍
ഇടയുന്ന മനവുമായ് 
നീ പോയി  മറഞ്ഞു .

ഇരുളിന്റെ മറനീക്കി
പുഞ്ചിരി  വിടരുന്ന
പുഷ്പം പോല്‍ നീ
എന്റെ ജീവനായി .              

ഉണരാത്ത  സ്വപ്നങ്ങള്‍
ഒരു പാട് തന്നു നീ
ഇടറുന്ന  വിരലാല്‍
തലോടിടുമ്പോള്‍ ,

ഉലയുന്ന ജീവന്
സ്വരമായ്, നീയണയുവാന്‍
തളരുന്ന  മനമോടെ
ആശിച്ചു ഞാന്‍ ..
നീഷ്മ.റ്റി .സി(സെന്റ്‌:ജോണ്‍സ്  ഹൈസ്ക്കൂള്‍ പറപ്പൂര്‍ )

.

1 comments:

ബൈജു മണിയങ്കാല said...

നല്ല വരികൾ നല്ല കവിത ആശംസകൾ