കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ചങ്ങാതീ.......ഇത് ഉഷ്ണകാലം

കൊടിയ വിരഹത്തിന്‍    കാലം

കതിരു കരിയും കാലംകടലുവറ്റും കാലം

കരളു നുറുങ്ങും കാലം.

കാലം കഴുകനായി 

കരളു കൊത്തി വലിക്കവേ

പിടയുന്ന ചേതനയില്‍ 

പ്രൊമിത്യൂസാകുന്നു നമ്മള്‍ .


കൂട്ടരേ........ഇത് വരളിച്ചയാല്‍ 

വിണ്ടുകീറിയ വേനല്‍ക്കാലം 

കരിമ്പൂച്ചകള്‍   കാവലാള്‍ .

വാക്കുകള്‍  തീപിടിക്കവേ

വാള്‍മുനയില്‍ ഹൃദയങ്ങള്‍ നുറുങ്ങുന്നു.


ഇന്ന് 

ഈ വേനലിന്‍  വറുതിയില്‍ 

നമ്മള്‍  പിടയുമ്പോള്‍   

അകലേ

സൂര്യകാന്തിപ്പാടങ്ങളില്‍ 

വേനല്മഴ പൊഴിയുകയാവാം.

ഇവിടെ മേഘങ്ങള്‍  സൂര്യന് 


കണ്ണെഴുതാത്തതെന്താണ്......?!!!!!


ശരീരത്തിന് ആഹാരമെന്നപോലെ..... മനസ്സിനു കവിത.......


സുഭദ്ര. സി.എന്‍.എന്‍.ഹൈസ്ക്കൂള്‍,ചേര്‍പ്പ്‌,തൃശൂര്‍ 

0 comments: