കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഇടിമുഴക്കമായി ശേഷിക്കുന്നിപ്പഴും
വിരഹത്തിന്‍ കാഹളധ്വനി
അലമുറയിടുന്നു നാത്തൂന്‍മാര്‍
ആണ്ടുപോയെന്‍ സ്വരം സാഗരത്തില്‍
മിന്നിമറയുന്നു രാപ്പകലുകള്‍
കിനാക്കളെല്ലാം നീര്‍ക്കുമിളയായ്
പൊട്ടിപ്പോകുന്നത് ഹൈഡ്രജനോ?
ഓക്സിജനെന്തിയേ? ചലനമറ്റുവോ!
സംഗമിക്കുന്നതെങ്ങനെ?ഒരു ജലകണികക്കായ്
സംഭവിക്കുന്നതെന്തോ ചുറ്റിലും
വരുന്നു പോകുന്നു ജനം
നോക്കുന്നു ശവമഞ്ചത്തിലു-
മെന്നെയും മാറി മാറി
കരയുവാനാകുന്നില്ലെനിക്ക്..
എല്ലാം ഒരു മരവിപ്പായ്
മാറുകയാണെന്‍ ജീവിതം
വേരറ്റിലകള്‍ കൊഴിഞ്ഞ
ഉണക്കമരമായ് ഇരുന്നു ഞാന്‍
കൊള്ളി കണക്കെ നിന്‍ ചിതയിലെരിയുവാന്‍
വറ്റിവരളുന്നു തൊണ്ട.
പിളരുന്നു ഹൃദയവും രണ്ടായി
പെരുകുന്നു ശൂന്യത കാണെക്കാണെ
കാണുന്നു നിന്‍ മനം എന്റെയുള്ളില്‍
നിറയുന്നു തവ ദു:ഖം എന്റെയുള്ളം
കവിയുന്നു നിറഞ്ഞൊഴുകുന്നു കണ്ണുകള്‍
വിതുമ്പുകയാണെന്‍ ചുണ്ടുകളും
എന്തു പറഞ്ഞു ഞാന്‍ ആശ്വസിപ്പിക്കും
കടന്നു പോയതാണീ പേജുകളെന്നിലും
ശേഷിച്ചു ഞാനും തെന്നിമായും കരിയിലയായ്
ശേഷിപ്പതന്നൊരാ കൊടുങ്കാറ്റിനടിമയായ്
കണ്ടു ഞാനാ കാഴ്ച!
അതികായനും സുന്ദരനും
ഒതുങ്ങുന്നു ആറടി മണ്ണില്‍
നില്‍ക്കുന്നു അമ്മയും മകനും
സെമിത്തേരി തന്‍ ഭിത്തിയില്‍ ചാരി
പിരിഞ്ഞുപോകുന്നു ജനം
ഉരുവിടുന്നു മന്ത്രജപങ്ങള്‍
ശമ്പളമുണ്ടല്ലോ ജീവിക്കും