കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

അന്നൊരു സന്ധ്യയില്‍ ആള്‍ത്തിരക്കാര്‍ന്ന
കടലോരത്തെ മണ്‍ത്തിട്ടകളില്‍
അലതല്ലിയാര്‍ത്ത തിരമാലകള്‍ ച്ചൊല്ലി

ഏകമീ ജീവിതം എന്നും തനിച്ചുനീ.
കാഴ്ചകള്‍ മങ്ങുന്ന സന്ധ്യയില്‍
കൊടും വിഷാദം നിറഞ്ഞ നിശ്വാസങ്ങളില്‍
ശാസനം നിറഞ്ഞവാക്കുകളില്‍

സാന്ത്വനമേകിയ നിര്‍മല തീര്‍ത്ഥമേ
ഗംഗയും നീ യമുനാ പുളിനവും നീ
എന്‍ മനമേകമായ് ദുരന്തങ്ങളാല്‍
നേടിയെടുത്ത അന്ധത മാത്രമായ്

നഭസ്സിന്റെ നിറുകയില്‍ താരങ്ങള്‍ ഉണരുമ്പോള്‍
അകലേക്കകലുന്ന മനോഹരി സന്ധ്യേ
ഒരു ദീപമായെന്‍ ജീവിതം നെയ്തു നീ
നിന്‍ നന്മയും സ്നേഹവും ഞാനിന്നറിഞ്ഞു.

എന്‍ സ്വപ്നങ്ങളും സന്തോഷങ്ങളും
അന്തമില്ലാത്തൊരീ സാഗരത്തിലേക്കകലുകയാണോ ?
വിടചൊല്ലാന്‍ വാക്കുകളില്ലെന്നറിയുക
എന്നില്‍ നിന്നുതിരുന്ന കണ്ണുനീര്‍ നിനക്കായ്

സമര്‍പ്പിക്കുന്നിതാ എന്‍ വിരഹത്തിന്‍ സാഗരമായ്.

1 comments:

ബൈജു മണിയങ്കാല said...

നല്ല അവതരണം നല്ല കവിത ആശംസകൾ