കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ജ്ഞാനനിര്‍മിതിക്കും വ്യവഹാരരീതിക്കുമിടയില്‍

നഗരമദ്ധ്യത്തില്‍
തലയുയര്‍ത്തി നില്ക്കുന്ന വിദ്യാലയം.
തിങ്ങിനിറഞ്ഞ ക്ലാസ്മുറികള്‍,
തലങ്ങും വിലങ്ങുമായി കിടക്കുന്ന
ഇരിപ്പിടങ്ങള്‍ക്കിടയില്‍
തിങ്ങി ഞെരിഞ്ഞു വിദ്യാര്ത്ഥിനികള്‍.
നിവര്‍ത്തിപ്പിടിച്ച പുസ്തകം കൊണ്ട്
മുഖം വെളിവാക്കാതെ,
തന്റെ സ്വത്വം തേടുന്ന അധ്യാപിക.
പിന്‍ നിരയില്‍,
രോഗികള്‍ക്കായി സംവരണം ചെയ്യപ്പെട്ട
ഇരിപ്പിടങ്ങളില്‍ തലകുനിച്ചിരിക്കുന്ന പഠിതാക്കള്‍ .
വരാന്തയില്‍,
എവിടെയോ നഷ്ടപ്പെട്ട
വിശ്വമാനവനെ തിരയുന്ന
ഗണിതാദ്ധ്യാപിക.
നാലാം നിലയില്‍
ജില്ലാതല മോഡ്യൂള്‍ ശില്പശാല ,
പ്രശ്നമെഖലകളും ട്രൈ ഔട്ടും.
ദൈനം ദിനാസുത്രണം
സമഗ്രാസൂത്രണം
വിലയിരുത്തല്‍ സൂചകങ്ങള്‍
മികവുകള്‍;ചര്‍ച്ചകള്‍ ,സംവാദങ്ങള്‍
യാത്രാബത്ത
പുറത്ത്,
ബഹിഷ്കരണങ്ങള്‍,
സമരാഹ്വാനങ്ങള്‍,
പാഠപുസ്തക വിവാദം
ഇന്നുതന്നെ, സാമൂഹ്യജ്നാന നിര്‍മിതി.
ഇതിനിടയില്‍,
നഷ്ട്ടപ്പെട്ട പിഞ്ചോമനയെ തിരയുന്ന
ഭാഷാദ്ധ്യാപിക.
മഹിപാല്‍ സെന്റ്‌:(അലോഷ്യസ് ഹൈസ്ക്കൂള്‍  എല്‍ത്തുരുത്ത്, തൃശൂര്‍‍)

2 comments:

subhadra said...

congradulation
best of luck
subhadra c.n.n.b.h.s cherpu

ബൈജു മണിയങ്കാല said...

ഈ നിമിഷത്തിൽ
നന്നായി രചന വരികൾ ആശംസകൾ